IndiaLatest

സമുദ്രഗര്‍ഭ തുരങ്കപാത ; നിര്‍മ്മാണ കരാര്‍ ക്ഷണിച്ച്‌

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സമുദ്രഗര്‍ഭ തുരങ്കപാത നിര്‍മ്മാണത്തിനായി കരാര്‍ ക്ഷണിച്ചു. 21 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത നിര്‍മാണത്തിനായി നാഷണല്‍ ഹൈ സ്പീഡ് റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡാണ് കരാര്‍ ക്ഷണിച്ചത്. മുംബൈഅഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ കോറിഡോറിന്റെ ഭാഗമായാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്.

ബാന്ദ്രകുര്‍ള കോംപ്ലക്സിലെ ഭൂഗര്‍ഭ സ്റ്റേഷന്‍ മുതല്‍ താനെയിലെ ശില്‍ഫാട്ട വരെയാണ് തുരങ്കം നിര്‍മിക്കുന്നത്. ഭൂമി തുരക്കുന്നതിനുള്ള പ്രത്യേക യന്ത്രവും ന്യൂ ഓസ്ട്രേലിയന്‍ ടണലിങ് മെത്തേഡ് തുടങ്ങി ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് തുരങ്കപാത നിര്‍മിക്കുന്നത്. തുരങ്കത്തിന്റെ ഏഴു കിലോമീറ്ററോളം ദൈര്‍ഘ്യം സമുദ്രാന്തര്‍ഭാഗത്തായിരിക്കും.

കഴിഞ്ഞ നവംബറിലാണ് തുരങ്കപാത നിര്‍മിക്കാനുള്ള കരാറുകള്‍ എന്‍എച്ച്‌എസ്‌ആര്‍സിഎല്‍ ക്ഷണിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ കരാറുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മഹാരാഷ്‌ട്രയില്‍ ഭരണം മാറിയതോടെയാണ് തുരങ്കപാതയുടെ നിര്‍മ്മാണം ദ്രുതഗതിയിലായത്.

Related Articles

Back to top button