KeralaLatest

മലയാളി നഴ്സിന് നന്ദി പറഞ്ഞ് ഗില്‍ക്രിസ്റ്ര്

“Manju”

സിന്ധുമോള്‍ ആര്‍

 

സിഡ്നി : ആസ്ട്രേലിയയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന മലയാളി നഴ്സിന് നന്ദി പറഞ്ഞ് മുന്‍ ആസ്ട്രേലിയന്‍ സൂപ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റ്. കോട്ടയം കുറപ്പന്തറ സ്വദേശി ഷാരോണ്‍ വര്‍ഗീസിനെയാണ് ഗില്‍ക്രിസ്റ്റ് പ്രശംസകൊണ്ട് മൂടിയത്. ആസ്ട്രേലിയില്‍ നഴ്സിംഗ് പഠനം നടത്തിയ ഷാരോണ്‍ തുടര്‍ന്ന് അവിടെ കൊവിഡ് പ്രതിരോധ പ്രവ‌ര്‍ത്തനങ്ങളില്‍ മുന്നണിയിലുണ്ടായിരുന്നു. കൊവിഡ് പിടിമുറക്കിയ സമയത്ത് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം ആസ്ട്രേലിയ തേടിയിരുന്നു. ഈ സമയത്ത് താന്‍ ആസ്ട്രേലിയയില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്ന് 23 കാരിയായ ഷാരോണ്‍ ഒരു വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ കണ്ടശേഷമാണ് ഗില്‍ക്രിസ്റ്റ് ഷാരോണിന് പ്രശംസയുമായെത്തിയത്.
ഷാരോണ്‍ നിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തിക്ക് നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. എല്ലാ ആസ്ട്രേലിയക്കാരും ഇന്ത്യക്കാരും പ്രത്യേകിച്ച്‌ നിന്റെ കുടുംബവും നിന്റെ പ്രവര്‍ത്തിയെ ഓര്‍ത്ത് ഏറെ അഭിമാനിക്കുന്നു. – ആസ്ട്രേലിയന്‍ ട്രെയ്ഡ് ആന്‍ഡ് കമ്മിഷന്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഗില്‍ക്രിസ്റ്റ് പറഞ്ഞു. കുവൈത്തില്‍ നഴ്സായ ഷാരോണിന്റെ അമ്മ അവിടെ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുകയാണ്. പിതാവ് ലാലിച്ചനും കുവൈറ്റിലാണ്.

Related Articles

Back to top button