EntertainmentIndiaLatest

നയൻ‌താര ഇരട്ട കുട്ടികളുടെ അമ്മയായത് സറോഗസി വഴി

“Manju”

ചെന്നൈ: നയൻസിന് ഇരട്ടക്കുട്ടികള്‍, വാര്‍ത്തയ്ക്ക് അത്ഭുതവും കൗതുകവും ഏറെയാണ്.  സോഷ്യല്‍ മീഡിയ ചോദ്യചിഹ്നവുമായി എത്തിയിരുന്നു. അതേസമയം തെന്നിന്ത്യൻ സിനിമാ ലോകത്ത് ആഘോഷമായിരിക്കുകയാണ് വാർത്ത. ഉയിർ, ഉലകം എന്നീ പേരുകളാണ് രണ്ട് ആൺകുട്ടികൾക്കും വിഘ്നേശ് ശിവനും നയൻസും ഇട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പല വിധ ചർച്ചകൾക്കാണ് വിഷയം തുടക്കം കുറിച്ചിരിക്കുന്നത്. 2022 ജൂൺ 9 ആയിരുന്നു വിഘ്‌നേഷും നയൻതാരയും തമ്മിൽ ഉള്ള വിവാഹം നടക്കുന്നത്. നയൻ‌താര നായികയായി എത്തിയ നാനും റൗഡി തൻ എന്ന ചിത്രത്തിൽ സംവിധായകായി എത്തിയ വിഗ്നേഷ് ശിവനുമായി നയൻ‌താര അടുപ്പത്തിൽ ആകുക ആയിരുന്നു. മഹാബലിപുരത്തിൽ വെച്ചായിരുന്നു ഷാരൂഖ് ഖാൻ അടക്കം വമ്പൻ താരങ്ങൾ എത്തിയ നയൻതാരയുടെ വിവാഹം നടക്കുന്നത്.

എന്നാൽ ഇത്തരം സ്വകാര്യതകളിൽ ഇടപെടുന്നത് എന്തിനെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ തന്നെ ഉയരുന്നുമുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞു വെറും നാലാം മാസം തന്നെ കുഞ്ഞു ജനിച്ചതിൽ കൂടി നിരവധി ട്രോളുകളും ഒപ്പം കളിയാക്കലുകളും സംശയങ്ങളും ഒക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ചർച്ച ആക്കുന്നത്. വിവാഹം നടന്നു വെറും നാല് മാസങ്ങൾ ഇന്ന് തികയുമ്പോൾ ആണ് നയന്താരക്കും വിഗ്നേഷ് ശിവനും കുട്ടികൾ ജനിക്കുന്നത്. നയൻ‌താര അമ്മയാകാൻ പോകുന്നു എന്നുള്ള സൂചനകൾ നേരത്തെ തന്നെ ദമ്പതികൾ ട്വിറ്റെർ വഴി സൂചിപ്പിച്ചിരുന്നു. പലരും നയൻതാരയുടെ വിവാഹ സമയത്തിലെ ഫോട്ടോ വരെ പരിശോധന നടത്തുകയും ഇരട്ട കുട്ടികൾ ആണെങ്കിൽ അതിനുള്ള വയറൊന്നും നയൻതാരയ്ക്ക് വിവാഹ സമയത്തിൽ ഉണ്ടായിരുന്നില്ലല്ലോ എന്നുള്ളത് അടക്കമുള്ള ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ വിഗ്നേഷ് ശിവനും ഭാര്യ നയന്താരക്കും കുട്ടി ജനിച്ചിരിക്കുന്നത് സറോഗസി വഴിയാണ് എന്നുള്ള വിവരങ്ങൾ പുറത്തു വരുന്നത്. ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ട് കഴിഞ്ഞു.

ഞാനും നയൻസും അമ്മയും അച്ഛനുമായി. ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇരട്ട കുട്ടികൾ, ഞങ്ങളുടെ പൂർവികരുടെ എല്ലാം പ്രാർത്ഥനയും പൂർവികരുടെ അനുഗ്രഹങ്ങളും ഇരട്ട കുട്ടികളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളുടെയും പ്രാർത്ഥനകൾ വേണം. ഉയിർ, ഉലകം എന്നാണ് പേര് വിഗ്നേഷ് ശിവൻ കുറിച്ചത്. വാടക ഗർഭ പാത്രത്തിൽ കൂടിയാണ് നയൻ‌താര അമ്മയായത്. ഇതിനെയാണ് സറോഗസി എന്ന് പറയുന്നത്.

പ്രമുഖ താരങ്ങൾ മുതൽ സാധാരണക്കാരായ ആളുകൾ വരെ ഇപ്പോൾ വാടക ഗർഭ പത്രം വഴി കുട്ടികൾക്ക് എന്ന സ്വപ്നം പ്രവർത്തിക മാക്കുന്നുണ്ട്. നയന്താരയല്ല ആദ്യമായി വാടക ഗർഭ പാത്രത്തിൽ കൂടി അമ്മയായ സെലിബ്രിറ്റി. ബോളിവുഡ് താരങ്ങൾ ആയ പ്രിയങ്ക ചോപ്രയും പ്രീതി സിന്റ, ശില്പ ഷെട്ടി, സണ്ണി ലീയോണി, തുടങ്ങിയവരെല്ലാം ഇത്തരത്തിൽ അമ്മമാരായ ആളുകൾ ആണ്.

Related Articles

Back to top button