KeralaLatest

വീഡിയോ ഗെയിമുകള്‍ ചില കുട്ടികളില്‍ മാരകമായേക്കാം -പഠനം

“Manju”

 

മെ​ല്‍​ബ​ണ്‍: വി​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​ത് ഹൃ​ദ്രോ​ഗ​സാ​ധ്യ​ത​യു​ള്ള കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍​ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കി​യേ​ക്കാ​മെ​ന്ന് പു​തി​യ പ​ഠ​നംഇ​ല​ക്‌ട്രോ​ണി​ക് വി​ഡി​യോ ഗെ​യി​മു​ക​ള്‍ ഹൃ​ദ​യ​താ​ളം തെ​റ്റി​ക്കു​ക​യോ ക്ര​മ​ര​ഹി​ത​മാ​യ ഹൃ​ദ​യ​മി​ടി​പ്പി​നോ ഇ​ട​യാ​ക്കി​യേ​ക്കാം. അ​തി​നാ​ല്‍, അ​പ​ക​ട​ക​ര​മാ​യ വേ​ഗ​ത്തി​ല്‍ ഹൃ​ദ​യ​താ​ള​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് കാ​യി​ക വി​നോ​ദ​ങ്ങ​ള്‍​ക്ക് പ​ക​ര​മു​ള്ള വി​നോ​​ദോ​പാ​ധി​യ​ല്ല വി​ഡി​യോ ഗെ​യി​മെ​ന്നും ഗ​വേ​ഷ​ണം വ്യ​ക്ത​മാ​ക്കു​ന്നു.

ആ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി ചി​ല്‍​ഡ്ര​ന്‍​സ് ഹോ​സ്പി​റ്റ​ല്‍​സ് നെ​റ്റ്‌​വ​ര്‍​ക്കി​ലെ ദ ​ഹെ​ല്‍​ത്ത് സെ​ന്റ​ര്‍ ഫോ​ര്‍ ചി​ല്‍​ഡ്ര​നി​ല്‍ നി​ന്നു​ള്ള ക്ലെ​യ​ര്‍ എം. ​ലോ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​ഠ​നം അ​ടു​ത്തി​ടെ ഹാ​ര്‍​ട്ട് റി​ഥം ജേ​ണ​ലി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ല​ക്‌​ട്രോ​ണി​ക് ഗെ​യി​മി​നി​ടെ പെ​ട്ടെ​ന്ന് ബോ​ധം ന​ഷ്ട​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ന്‍ വി​ല​യി​രു​ത്ത​ണം. കാ​ര​ണം ഇ​ത് ഗു​രു​ത​ര​മാ​യ ഹൃ​ദ​യ പ്ര​ശ്‌​ന​ത്തി​ന്റെ ആ​ദ്യ ല​ക്ഷ​ണ​മാ​കാം ലോ​ലി പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളും ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും അ​പ​ക​ട​ക​ര​മാ​യ വേ​ഗ​ത്തി​ല്‍ ഹൃ​ദ​യ​മി​ടി​പ്പു​ള്ള കു​ട്ടി​ക​ളു​ടെ ഗെ​യിം സം​ബ​ന്ധി​ച്ച്‌ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണം. പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ 22 സം​ഭ​വ​ങ്ങ​ളി​ല്‍ പ​ല​ര്‍ ചേ​ര്‍​ന്ന് ക​ളി​ക്കു​ന്ന വാ​ര്‍ ഗെ​യി​മു​ക​ളാ​ണ് ഏ​റ്റ​വും അ​പ​ക​ട​കാ​രി​യെ​ന്ന് ക​ണ്ടെ​ത്തി. ഏ​ഴി​നും പ​തി​നാ​റി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള രോ​ഗി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ചി​ല കു​ട്ടി​ക​ള്‍ ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച​താ​യും വ്യ​ക്ത​മാ​ക്കു​ന്നു. വി​ഡി​യോ ഗെ​യി​മി​നി​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളി​ല്‍ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ല്‍ പ​ല കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും രോ​ഗ​മു​ള്ള​താ​യി തെ​ളി​ഞ്ഞു. ഹൃ​ദ്രോ​ഗ സ​മ​യ​ത്ത്, രോ​ഗി​ക​ളി​ല്‍ പ​ല​രും ആ​വേ​ശ​ഭ​രി​ത​രാ​യി​രു​ന്നു. ഇ​ല​ക്‌ട്രോ​ണി​ക് ഗെ​യി​മു​ക​ള്‍ ​വൈ​കാ​രി​ക​മാ​യി നാ​ഡീ​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

Related Articles

Back to top button