InternationalLatest

ഇ​ല​ക്‌ട്രി​ക് ബ​സ് നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ ഹി​ന്ദുജ ഗ്രൂ​പ്പ് നി​ക്ഷേ​പം ന​ട​ത്തും

“Manju”

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ല​​​ക്‌ട്രി​​​ക് ബ​​​സ് നി​​​ര്‍​​​മാ​​​ണം, സൈ​​​ബ​​​ര്‍ രം​​​ഗം, ഫി​​​നാ​​​ന്‍​​​സ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ഹി​​​ന്ദു​​​ജ ഗ്രൂ​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​മെ​​​ന്നു ഹി​​​ന്ദു​​​ജ ഗ്രൂ​​​പ്പ് കോ ​​​ചെ​​​യ​​​ര്‍​​​മാ​​​ന്‍ ഗോ​​​പി ച​​​ന്ദ് ഹി​​​ന്ദു​​​ജ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ല​​​ണ്ട​​​നി​​​ല്‍ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ ഉ​​​റ​​​പ്പു​​ന​​​ല്‍​​​കി.

തു​​​ട​​​ര്‍ ച​​​ര്‍​​​ച്ച​​​ക​​​ള്‍​​​ക്കാ​​​യി ഗോ​​​പി​​​ച​​​ന്ദ് ഹി​​​ന്ദു​​​ജ ഡി​​​സം​​​ബ​​​ര്‍ അ​​​വ​​​സാ​​​നം കേ​​​ര​​​ളം സ​​​ന്ദ​​​ര്‍​​​ശി​​​ക്കും. അ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യ ച​​​ര്‍​​​ച്ച​​​ക​​​ള്‍​​​ക്കാ​​​യി മൂ​​​ന്നം​​​ഗ ടീ​​​മി​​​നെ ഹി​​​ന്ദു​​​ജ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.
അ​​​ശോ​​​ക് ലെ​​യ്‌​​ലാ​​ന്‍​​ഡ് ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന നി​​​ര്‍​​​മാ​​​ണ​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ല്‍ ഫാ​​​ക്ട​​​റി തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഭ്യ​​​ര്‍​​​ഥ​​​ന മാ​​​നി​​​ച്ചാ​​​ണു പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ അ​​​യ​​യ്​​​ക്കാ​​​ന്‍ നി​​​ശ്ച​​​യി​​​ച്ച​​​ത്. അ​​​നു​​​യോ​​​ജ്യ​​​സ്ഥ​​​ലം ഉ​​​ള്‍​​​പ്പെ​​​ടെ ഈ ​​​സം​​​ഘം സ​​​ന്ദ​​​ര്‍​​​ശ​​​നം ന​​​ട​​​ത്തി നി​​​ര്‍​​​ദേ​​​ശി​​​ക്കും.

സൈ​​​ബ​​​ര്‍ ക്രൈം ​​​നേ​​​രി​​​ടു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഹി​​​ന്ദു​​ജ ഗ്രൂ​​​പ്പ് വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ ഐ​​​ടി മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി വി​​​നി​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യും​​​വി​​​ധം കാ​​​ന്പ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കും.

വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം, ധ​​​ന​​​കാ​​​ര്യം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലും നി​​​ക്ഷേ​​​പ സാ​​​ധ്യ​​​ത​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കൊ​​​പ്പം മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്, നോ​​​ര്‍​​​ക്ക റൂ​​​ട്ട്സ് വൈ​​​സ് ചെ​​​യ​​​ര്‍​​​മാ​​​ന്‍ എം.​​​. യൂ​​​സ​​​ഫ​​​ലി, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി.​​​പി. ജോ​​​യ്, വ്യ​​​വ​​​സാ​​​യ പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സു​​​മ​​​ന്‍ ബി​​​ല്ല എ​​​ന്നി​​​വ​​​രും ച​​​ര്‍​​​ച്ച​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Related Articles

Back to top button