IndiaLatest

നീരജ് ചോപ്രയ്‌ക്ക് ഇന്‍ഡ്യന്‍ പ്രതിരോധ സേനയുടെ ആദരം

“Manju”

പുനെ: ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്‌ക്ക് ഇന്‍ഡ്യന്‍ പ്രതിരോധ സേനയുടെ ആദരം. പുനെയിലെ ആര്‍മി സ്‌പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിലായിരിക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കുക. ചടങ്ങില്‍ ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്‍ഡ്യന്‍ ആര്‍മിയിലെ 16 താരങ്ങളെ ആദരിക്കും.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ട്രാക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്‍ഡ്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്യോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ ഷൂട്ടിംങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.

Related Articles

Back to top button