IndiaLatest

 ഹെലികോപ്ടര്‍ തകര്‍ന്നു; തീര്‍ത്ഥാടകര്‍ അടക്കം ആറ് പേര്‍ മരിച്ചു

“Manju”

കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ കേദാര്‍നാഥിന് സമീപം തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ഒരു പൈലറ്റും അഞ്ച് തീര്‍ത്ഥാടകരുമാണ് മരിച്ചത്. ആറ് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

കേദാര്‍നാഥില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഗരുഡ് ഛഠിയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യോമായന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കേദാര്‍നാഥില്‍ ഹെലികോപ്ടര്‍ തകര്‍ന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. നഷ്ടത്തിന്റെ വ്യാപ്തി അറിയാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു.’- വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

Related Articles

Back to top button