IndiaLatest

രാജ്യസഭാ എംപി ഇരണ്ണ കടാടി ആശ്രമം സന്ദർശിച്ചു

“Manju”

തിരുവനന്തപുരം : കർണ്ണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗം ഇരണ്ണ കടാടി ആശ്രമം സന്ദർശിച്ചു. ഒക്ടോബർ 20 വൈകുന്നേരം 4.15 ന് ആശ്രമത്തിലെത്തിയ അദ്ദേഹത്തെ സ്വാമി സത്യവ്രതൻ ജ്ഞാനതപസ്വി, ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ രാജീവ് ദേവരാജ് സ്റ്റാഫുകളായ പി.ഡി.പ്രദീപ് കുമാർ, ശ്യാംജി ശശിധരൻ, എൻ.ബാലൻ, എസ്.സജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മകൻ സഞ്ജീവ് കടാടി കൂടെയുണ്ടായിരുന്നു. സ്പിരിച്വൽ സോണില്‍  പ്രാർത്ഥനാലയം, പര്‍ണശാല, സഹകരണ മന്ദിരം എന്നിവിടങ്ങള്‍  സന്ദർശിച്ച അദ്ദേഹം ആശ്രമം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയശേഷം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലേക്ക് പോയി.

Related Articles

Back to top button