InternationalLatest

കാബൂളിലെ മുസ്ലീം പള്ളിയില്‍ സ്‌ഫോടനം

“Manju”

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ മുസ്ലീം പള്ളിക്ക് നേരേ ആക്രമണം.. പള്ളിയുടെ കവാടത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ നിരവധി അഫ്ഗാന്‍ സ്വദേശികള്‍ മരിച്ചതായി താലിബാന്‍ വക്താവ് അറിയിച്ചു.

കാബൂളിലെ ഈദ്ഗാഹ് പള്ളിയില്‍ അനുസ്മരണ ചടങ്ങ് നടക്കവെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. പിന്നില്‍ ഐഎസ് ഭീകരരാണെന്നാണ് സൂചന. രാജ്യത്ത് താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ നിരവധി ആക്രമണങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തിയിട്ടുള്ളത്. ശനിയാഴ്ച ജലാലാബാദില്‍ രണ്ട് താലിബാന്‍ ഭീകരരുടെയും പ്രദേശവാസികളുടെയും മരണത്തിന് ഇടയാക്കിയ സ്‌ഫോടനം നടന്നിരുന്നു. ഇരു ഭീകര സംഘടനകളും തമ്മിലുള്ള പോര് മുറുകുകയാണെന്ന സൂചനയാണ് നിരന്തരമായ ആക്രമണങ്ങള്‍ നല്‍കുന്നത്.

Related Articles

Back to top button