IndiaLatest

സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്

“Manju”

തിരുവനന്തപുരം: പ്രവാസികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യ എക്സ്പ്രസ് തീരുമാനം. യാത്രക്കാര്‍ക്ക് നല്‍കുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിര്‍ത്തലാക്കി. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണവും ബുക്ക് ചെയ്യാം. വിമാനത്തില്‍ നിന്നും പണം നല്‍കിയും ഭക്ഷണം വാങ്ങാം. ബജറ്റ് എയര്‍ ലൈൻസ് എന്ന സങ്കല്‍പ്പത്തിലാണ് സൗജന്യ സ്നാക്സ് ബോക്സ് നല്‍കിയിരുന്നത്. ക്രൂ അംഗങ്ങള്‍ക്കുള്ള ഹോട്ടലിലെ പ്രത്യേക മുറി താമസവും നിര്‍ത്തിയിരുന്നു. രണ്ട് പേര്‍ക്ക് ഒരു മുറിയെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ദില്ലി ലേബര്‍ കോടതി ഈ തീരുമാനം സ്റ്റേ ചെയ്തിരുന്നു സ്വകാര്യ വത്കരണ ശേഷം വരുമാന വര്‍ദ്ധന ലക്ഷമിട്ടാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

ക്രെഡിറ്റ് കാര്‍ഡ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ, കാര്‍ഡ് ഇല്ലെങ്കില്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കയ്യില്‍ കരുതണം. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടുത്തതെങ്കില്‍ ആ വ്യക്തിയുടെ അനുമതിപത്രം കൈവശം കരുതണം. ഒപ്പം കാര്‍ഡിന്റെ പകര്‍പ്പും കൈവശം സൂക്ഷിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ വീണ്ടും കര്‍ശനമാക്കുന്നത്.

Related Articles

Back to top button