KannurLatest

സ്വസ്ഥവൃത്ത, കായചികിത്സ വകുപ്പുകളിൽ വാക്-ഇൻ-ഇന്റർവ്യൂ

“Manju”

കണ്ണൂർ ഗവ. ആയൂർവേദ കോളേജിലെ സ്വസ്ഥവൃത്ത, കായചികിത്സ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. സ്വസ്ഥവൃത്ത വകുപ്പിൽ ഒക്ടോബർ 27നു രാവിലെ 11നും കായചികിത്സ വകുപ്പിൽ 28ന് രാവിലെ 11നും പരിയാരത്തുള്ള കണ്ണൂർ ഗവ. ആയൂർവേദ കോളേജിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 വേതനം ലഭിക്കും. ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും നിയമനം.

Related Articles

Back to top button