KeralaLatest

മൂന്നാംനിലയില്‍നിന്ന് വിദ്യാര്‍ഥി വീണ സംഭവം; ബാലാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി

“Manju”

ആലുവ: നഗരത്തില്‍ സെന്‍ട്രല്‍ സ്കൂളിന്റെ മൂന്നാം നിലയില്‍നിന്ന് വിദ്യാര്‍ഥി വീണ സംഭവത്തെക്കുറിച്ച്‌ ബാലാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി. ബുധനാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് ആലുവ നഗരത്തിലെ സ്കൂളിന്റെ മൂന്നാംനിലയുടെ സണ്‍ഷേഡില്‍നിന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥി വീണ് ഗുരുതര പരിക്കേറ്റത്. ഒരു കുട്ടിയുടെ ചോദ്യപേപ്പര്‍ പറന്ന് സണ്‍ഷേഡില്‍ വീണത് ഇറങ്ങിയെടുക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു അപകടം. സ്കൂള്‍ വരാന്തയുടെ നാലടിയിലധികം ഉയരമുള്ള സുരക്ഷാഭിത്തി ചാടിക്കയറിയാണ് കുട്ടി സണ്‍ഷേഡില്‍ ഇറങ്ങിയത്.
ഇവിടെനിന്ന് താഴെവീണ കുട്ടിയെ ഉടന്‍ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ ജില്ല ശിശുസംരക്ഷണ ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം ടി.സി. ജലജമോള്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ പൊലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു

Related Articles

Back to top button