IndiaLatest

പൗരത്വ ഭേദഗതി ഹർജികൾ പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി

“Manju”

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റ ശേഷമായിരിക്കും ഹർജികൾ പരിഗണിക്കു പരിഗണിക്കും. ത്രിപുര, അസം സംസ്ഥാനങ്ങൾ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നു സോളിസിറ്റർ ജനറൽ സുപ്രീംകോടതി അറിയിച്ചു.

ഭൂമിശാസ്ത്രം, മതപരം ഉൾപ്പെടെ വിവിധ വിഭാഗങ്ങളായി ഹർജികൾ തരംതിരിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. സി..എ നടപ്പാക്കിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യംചെയ്ത് 232 ഹർജികളാണ് സുപ്രിംകോടതിയിലുള്ളത്. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ സമുദായക്കാർക്ക് പൗരത്വം നൽകുന്നതാണ് 2019ലെ പൗരത്വ ഭേദഗതി നിയമം. എന്നാൽ ബിൽ കേന്ദ്ര സർക്കാരിന്റെ മുസ്ലീം വിരുദ്ധ അജണ്ടയാണ് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.

Related Articles

Back to top button