India

സ്മാർട്ട്ഫോൺ വാങ്ങി; വേറിട്ട ആഘോഷവുമായി ചായക്കടക്കാരന്‍

കാത്തിരുന്ന് വാങ്ങിയ സ്മാർട്ട്ഫോൺ ചായക്കടക്കാരൻ എത്തിച്ചത് അലങ്കരിച്ച കുതിരവണ്ടിയിൽ ; തകർപ്പൻ വെടിക്കെട്ടോടെ ആഘോഷം

“Manju”

ഭോപ്പാൽ : സാധാരണ കല്യാണങ്ങളുടെ ആഘോഷങ്ങൾ വൈറലാകുന്നത് നമ്മൾ കണ്ടിട്ടുണ്ട് . വരനും വധുവും കുതിരവണ്ടിയിൽ വരുന്നതും, പറന്ന് വരുന്നതും, എന്തിന് ആകാശത്തേയ്‌ക്ക് വെടി വയ്‌ക്കുന്നത് പോലും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . മദ്ധ്യപ്രദേശിലെ ശിവപുരിയും ഇത്തരം ആഘോഷമായൊരു യാത്രയ്‌ക്ക് സാക്ഷ്യം വഹിച്ചു . എന്നാൽ വിവാഹഘോഷയാത്രയല്ലെന്ന് മാത്രം .

ഓൾഡ് ശിവപുരിയിലെ നീൽഗർ ചൗരാഹയിൽ താമസിക്കുന്ന മുരാരി എന്ന ചായ വിൽപനക്കാരനാണ് സ്മാർട്ട് ഫോൺ വാങ്ങിയത് പടക്കം പൊട്ടിച്ച് ആഘോഷിച്ചത് . 12,500 രൂപ വിലയുള്ള സ്മാർട്ട്‌ഫോൺ വാങ്ങിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സ്മാർട്ട് ഫോൺ മുരാരിയെ സംബന്ധിച്ച് വളരെ അത്ഭുതമായിരുന്നു . അതുകൊണ്ട് തന്നെ ഈ വാങ്ങൽ സാധ്യമായ രീതിയിൽ ഏറ്റവും ഗംഭീരമായി ആഘോഷിക്കാൻ അദ്ദേഹം തീരുമാനിച്ചു.

തിളങ്ങുന്ന കുതിരവണ്ടിയിൽ മുരാരിയും , കുട്ടികളും ഇരിക്കുന്നതിന്റെയും, കൈയ്യിൽ മൊബൈൽ പിടിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു . ഏറ്റവും ഒടുവിൽ തകർപ്പൻ വെടിക്കെട്ടും . കാഴ്ചക്കാരിൽ പലരും അമ്പരന്നെങ്കിലും മുരാരിയുടെ ഫോണും അദ്ദേഹത്തിന്റെ ചായ പോലെ തന്നെ പ്രത്യേകതയുള്ളതാണെന്നാണ് ചിലർ പറയുന്നത് .

 

Related Articles

Back to top button