IndiaLatest

സാംസ്കാരിക ദിന സമ്മേളനം മന്ത്രി വി.എൻവാസവൻ ഉദ്ഘാടനം ചെയ്യും

“Manju”

പോത്തൻകോട് : ഇന്ന് (നവംബർ 5, ശനി) രാത്രി 7.30 ന് നടക്കുന്ന  സാംസ്കാരിക സമ്മേളനം സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവൻ ഉദ്ഘാടനം ചെയ്യും. ഓൺലൈനായി നടക്കുന്ന സമ്മേളനത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കും. ആര്‍ട്ട്സ് & കള്‍ച്ചര്‍ ഡിപ്പാർട്ട്മെന്റ് ഇൻചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി സ്വാഗതം ആശംസിക്കും. ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ സാംസ്കാരിക ഡിവിഷൻ ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാര്‍ പങ്കെടുക്കും. ആര്‍ട്ട്സ് & കള്‍ച്ചര്‍ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. പ്രമോദ് കൃതജ്ഞത പറയും. ശാന്തിഗിരി ന്യൂസ് യൂട്യൂബ് ചാനൽ വഴി സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കും.

Related Articles

Back to top button