LatestThiruvananthapuram

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം

“Manju”

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിയെടുത്താല്‍ പരമാവധി 15 ദിവസത്തിനകം വേതനം ഉറപ്പാക്കും. 15 ദിവസം കഴിഞ്ഞാല്‍ ലഭിക്കാനുള്ള വേതനത്തിന്റെ 0.05ശതമാനം അധികം നല്‍കണം. വീണ്ടും 15 ദിവസം കഴിഞ്ഞാല്‍ 0.05 ശതമാനം കൂടി പ്രതിദിനം തൊഴിലാളിക്ക് നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കും. സംസ്ഥാനം ഇത് സംബന്ധിച്ച തയ്യാറാക്കിയ ചട്ടങ്ങള്‍ നിയമ വകുപ്പിന്റെയും, നിയമസഭാ സബ്ജക്‌ട് കമ്മിറ്റിയുടെയും അനുമതി ലഭിച്ച ശേഷം വിജ്ഞാപനമായി ഇറങ്ങും. അതിന് ശേഷമാകും നടപടി.

ഒരു പ്രവൃത്തി പൂർത്തിയാക്കിയാൽ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥർ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ വിവരം സമർപ്പിക്കണം. പരിശോധന ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പ്രവൃത്തി പൂർത്തിയായി അഞ്ച് ദിവസത്തിനുള്ളിൽ നടത്തും. ആറ് ദിവസത്തിനുള്ളിൽ വേതന പട്ടിക അക്കൗണ്ടന്റ്/ ഐ.ടി. അസിസറ്റന്റ് തയ്യാറാക്കും. ഏഴ് ദിവസത്തിനുള്ളിൽ തന്നെ തുക നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി..

Related Articles

Back to top button