IndiaLatest

മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേ; ‍ ഏഷ്യയിലെ വിസ്താരമേറിയ ടണല്‍

“Manju”

 

മുംബൈ: പൂനെ ഹൈവേയുടെ പൂര്‍ത്തീകരണത്തിന് തടസമായിരുന്ന പദ്ധതി മഹാരാഷ്ട്ര സര്‍ക്കാര്‍ പുനരാരംഭിച്ചു. പദ്ധതി 60 ശതമാനം പൂര്‍ത്തിയായി. പദ്ധതി ആവിഷ്കരിക്കപ്പെടുന്നതോടെ ഏഷ്യയിലെ ഏറ്റവും വിസ്താരമേറിയ തുരങ്കമെന്ന ഖ്യാതിയും ഇതിനുണ്ടാകുംഅടുത്ത വര്‍ഷം ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുംബൈപൂനെ എക്സ്പ്രസ് വേയിലെ ഖണ്ഡാല പ്രദേശത്തെ പ്രധാന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ‘കുപ്പിക്കഴുത്ത്’ ഗതാഗതക്കുരുക്കുകള്‍ ഉള്ള ഒരു പ്രദേശമാണിത്. സീറോ ഫാറ്റലിറ്റി കോറിഡോര്‍ എന്ന പേരിനുതകുന്ന ചെയ്യപ്പെടുന്ന തരത്തില്‍ എക്സ്പ്രസ് വേയെ പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നിര്‍മ്മാണം ആരംഭിച്ച തുരങ്കനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ്. ആഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് വയഡക്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏകദേശം 13.3 കിലോമീറ്റര്‍ നീളമാണ് പദ്ധതി പൂര്‍ത്തിയാകാനുള്ളത്. ഇത് നടപ്പിലാകുന്നതോടെ 5.7 കിലോമീറ്റര്‍ ദൂരം ലാഭിക്കാനാകും. ദൂരം 5.7 കിലോമീറ്റര്‍ കുറച്ചാല്‍ യാത്രാസമയം 25 മിനിറ്റ് വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

 

 

Related Articles

Back to top button