InternationalLatest

സ്റ്റീവ് ജോബ്‌സിന്റെ ചെരുപ്പ് ലേലത്തില്‍ വിറ്റു;പഴക്കമുള്ള ചെരുപ്പിന് 1.7 കോടി രൂപ

“Manju”

ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ഉപയോഗിച്ചിരുന്ന ചെരുപ്പ് റെക്കോര്‍ഡ് തുകയ്‌ക്ക് ലേലത്തില്‍ വിറ്റു.
2,18,750 ഡോളര്‍ അതായത് ഏകദേശം 1.7 കോടി രൂപയ്‌ക്കാണ് ചെരുപ്പ് വിറ്റുപോയത്. 1970കളില്‍ സ്റ്റീവ് ജോബ്‌സ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ചെരുപ്പാണിത്. ബ്രൗണ്‍ നിറത്തിലുള്ള ബിര്‍ക്കന്‍സ്റ്റോക് ചെരുപ്പാണിത്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂലിയന്‍സ് എന്ന സ്ഥാപനമാണ് ചെരുപ്പ് ലേലത്തിന് വച്ചത്.
കോര്‍ക്ക്, ചണ തുടങ്ങിയവ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ചെരുപ്പാണിത്. നാളുകളോളം ചെരുപ്പ് ഉപയോഗിക്കുമ്ബോള്‍ കാണപ്പെടുന്ന കാലുകളുടെ പാട് ഇതില്‍ വ്യക്തമാണ്. ജൂലിയന്‍സിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ആപ്പിളിന്റെ ചരിത്രത്തിലെ നിര്‍ണായക അവസരങ്ങളിലെല്ലാം സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പ് ഉപയോഗിച്ചിരുന്നു. ആപ്പിളിന്റെ ആശയം രൂപപ്പെടുന്ന സമയത്തും സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പാണ് ധരിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. വര്‍ഷങ്ങളോളം പഴക്കമുണ്ടെങ്കിലും തീരെ ജീര്‍ണിച്ച അവസ്ഥയിലല്ല ഈ ചെരുപ്പുള്ളത്.
സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പുകള്‍ ഉപേക്ഷിച്ചതിന് പിന്നാലെ മാര്‍ക്ക് ഷെഫ് ഈ ചെരുപ്പ് എടുത്ത് സൂക്ഷിക്കുകയായിരുന്നു. കാലിഫോര്‍ണിയയില്‍ ജോബ്‌സിന്റെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് മാര്‍ക്ക് ഷെഫ് ആയിരുന്നു. ലോകമെമ്ബാടുമുള്ള പല എക്‌സിബിഷനുകളിലും ഈ ചെരുപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതേസമയം ചെരുപ്പ് സ്വന്തമാക്കിയത് ആരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

Related Articles

Back to top button