KeralaLatest

ഇന്ന് നവഒലി ജ്യോതിര്‍ദിനം- സര്‍വ്വമംഗള സുദിനം, മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിക്കും.

“Manju”

പോത്തന്‍കോട് : മെയ് 6 ശാന്തിഗിരി പരമ്പര നവഒലി ജ്യോതിര്‍ദിനമായി ആഘോഷിക്കുന്നു. ഇന്ന് രാവിലെ 9.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിക്കും.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് സാദ്ദിഖലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയാകുന്ന ചടങ്ങില്‍ എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.എല്‍.. വാഴൂര്‍ സോമന്‍, ശിവഗിരി ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ സ്വാമി സൂഷ്മാനന്ദ, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ജുമാ മസ്ജിദ് ഇമാം ഡോ.വി.പി. സുഹൈബ്, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാ.ജോസ് കിഴക്കേടം എന്നിവര്‍ മഹനീയ സാന്നിദ്ധ്യം വഹിക്കും.

മുന്‍ ഡെപ്യൂട്ടീ സ്പീക്കറും, ഡി.സി.സി. തിരുവനന്തപുരം പ്രസിഡന്റുമായ പാലോട് രവി, മുസ്ലീം ലീഗ് സംസ്ഥാ സെക്രട്ടറി ബീമാപ്പള്ളി റഷീദ്, സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ കെ, ചലച്ചിത്ര ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോം, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.ഫൈസല്‍ ഖാന്‍, മുന്‍ എം.പി. എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.. കെ.എസ്. ശബരീനാഥന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

ചടങ്ങില്‍ നാഷണല്‍ ബോക്സിംഗ് ചാമ്പ്യനും ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവുമായ കെ.സി. ലേഖയെ ആദരിക്കും. ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി സ്വാഗതം ആശംസിക്കുന്ന നവഒലി സമ്മേളനത്തില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, സി.പി.. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു, മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍., ഫെഡറേഷ്‍ ഓഫ് മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.എം.മുനീര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ.തേക്കട അനില്‍, വെമ്പായം അനില്‍ കുമാര്‍, ബി.ജെ.പി. തിരുവനന്തപുരം ജില്ല സെക്രട്ടറി എം.ബാലമുരളി, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഇന്ത്യ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. മുഹമ്മദ്, ജയന്‍ സാംസ്കാരിക വേദി സെക്രട്ടറി മോനി കൃഷ്ണ, ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ അഡ്വ.ദീപ ജോസഫ്, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി‍യില്‍ പേട്രണ്‍മാരായ ജസ്റ്റിസ് (റിട്ട.) മുരളീ ശ്രീധര്‍ (ലാ), ‍ ഡോ.കെ.എന്‍. ശ്യാമപ്രസാദ് (ഹെല്‍ത്ത് കെയര്‍), ഡോ. റ്റി.എസ്. സോമനാഥന്‍ (ആര്‍ട്സ് & കള്‍ച്ചര്)‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കുമാരി, ജി.എസ്.റ്റി. & കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ എസ്. നാസര്‍ഖാന്‍, .ആര്‍.എസ്., കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ പ്രസിഡന്റ് കരമന ബയാര്‍, സേവാദള്‍ തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി കുന്നിട അജിത്, കേരള സഹൃദയവേദി പ്രസിഡന്റ് എം.പി. കുഞ്ഞ് ചാന്നാങ്കര, കൊട്ടാരക്കര ആശ്രയ സങ്കേതം ജനറല്‍ സെക്രട്ടറി കലയപുരം ജോസ്, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ് പ്രതിനിധി എസ്.എസ്. മനോജ്, ഫ്രണ്ട്സ് ഓഫ് ട്രിവാന്‍ഡ്രം പ്രസിഡന്റ് കെ.എസ്. രാജന്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.ഗീതാകുമാരി, പോത്തന്‍കോട് പണിമൂല ദേവസ്വം സെക്രട്ടറി ആര്‍.ശിവന്‍കുട്ടി നായര്‍, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.എം. മുരളീധരന്‍, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.ജയശ്രീ എന്‍., ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ രാജന്‍ സി.എസ്., ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ആദിത്യന്‍ കിരണ്‍, ഗുരുമഹിമ കോര്‍ഡിനേറ്റര്‍ പ്രതിഭ എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ലാ) അഡ്വ. എസ്. ജയചന്ദ്രന്‍ കൃതജ്ഞതയര്‍പ്പിക്കും.

രാവിലെ 5.00 മണിയ്ക്ക് പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. സന്യാസി സന്യാസിനിമാരുടെ നേതൃത്വത്തില്‍ 6.00 മണിയ്ക്ക് ധ്വജം ഉയര്‍ത്തും തുടര്‍ന്ന് 7.00 മണിക്ക് ഗുരുപാദ വന്ദനം, ഉച്ചയ്ക്ക് 12.00 മണിക്ക് ആരാധന ഗുരുപൂജ, പ്രത്യേക സമര്‍പ്പണങ്ങള്‍ എന്നിവ നടക്കും. വൈകിടട് 4.00 മണിക്ക് ദീപപ്രദക്ഷിണം. രാത്രി 9.25 ന് സകലവിധ നാദങ്ങളുടേയും ഘോഷണങ്ങളുടേയും അകമ്പടിോടെ പ്രത്യേക പുഷ്പാഞ്ജലി. 10 മണിയ്ക്ക് വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

മെയ് 7 ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന ദിവ്യപൂജാ സമര്‍പ്പണത്തോടെ ഈവര്‍ഷത്തെ നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗള സുദിനം ആഘോഷപരിപാടികള്‍ക്ക് പരിസമാപ്തിയാകും.

Related Articles

Back to top button