IndiaLatest

മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ കേരളത്തിന്റെ ഹര്‍ജി തള്ളി

“Manju”

ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കാനാകില്ലെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി തള്ളിയത്. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭരണനിര്‍വഹണം നടത്തുന്ന സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതി തള്ളിയത്.

മെഡിക്കല്‍ പി.ജി. പ്രവേശനത്തിനുള്ള സര്‍ക്കാര്‍ ക്വാട്ടയിലേക്ക് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും സ്റ്റാന്‍ഡിങ്‌ കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും വാദിച്ചു.

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് പാലക്കാട് മെഡിക്കല്‍ കോളേജ്. ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും കോളേജിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സസൈറ്റിയാണ്. അതിനാല്‍, അവരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

Related Articles

Back to top button