India

സെയ്‌ന നെയ്‌വാളിനെ അപസഹിച്ച് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്

“Manju”

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് സുരക്ഷാവീഴ്ചയ്‌ക്കെതിരെ സെയ്‌ന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനെ തുടര്‍ന്ന് ബാഡ്മിന്റണ്‍ ചാംപ്യന്‍ സെയ്‌ന നെയ്‌വാളിനെ അപസഹിച്ച് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കി.
”സ്വന്തംപ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സുരക്ഷിതത്വം അവകാശപ്പെടാനാവില്ലെന്നായിരുന്നു സെയ്‌നയുടെ ട്വീറ്റ്. പ്രധാനന്ത്രിക്കെതിരെ അരാജകവാദികളുടെ ഭീരുത്വം നിറഞ്ഞ അക്രമമെന്നായിരുന്നു ഇവരുടെ പ്രതികരണം’

ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് സുരക്ഷാപിഴവു സംഭവിക്കുകയും ജീവന്‍തന്നെ അപകടപ്പെടുത്താവുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തതിന് വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. ഇതിനിടെയാണ് സെയ്‌ന നെയ്‌വാളിന്റെ ട്വീറ്റ്. ഈ ട്വീറ്റിനെതിരെയാണ് സിദ്ധാര്‍ത്ഥ് ലൈംഗികപരാമര്‍ശത്തോടെ പ്രതികരിച്ചത്.

ഷട്ടില്‍ കോക്കിനെ വളച്ചൊടിച്ച് പുരുഷ ലൈംഗികാവയവത്തോട് അര്‍ത്ഥം വരുന്ന പദമാണ് സിദ്ധാര്‍ത്ഥ് ഉപയോഗിച്ചത്. ലോകചാംപ്യന്‍ സെയ്‌നയുടെ പ്രതികരണത്തിനെതിരെ തമിഴ്‌നടന്റെ അശ്ലീലം കലര്‍ന്ന പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായത്. സെയ്‌നയെ അങ്ങേയറ്റം അപഹസിക്കുന്ന പരാമര്‍ശമാണ് ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായത്.
സ്ത്രീസുരക്ഷയെ സംബന്ധിച്ചും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമത്തെ സംബന്ധിച്ചും പ്രതികരിച്ചതിന്റെ പിന്നാലെ അതെ നടന്‍ ലോകോത്തരതാരത്തിനെതിരെ ലൈംഗികപരാമര്‍ശത്തോടെ രംഗത്തുവന്നതാണ് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയത്.

Related Articles

Back to top button