IndiaLatest

ശ്രീരാമക്ഷേത്രം : പ്രാണപ്രതിഷ്ഠയ്‌ക്ക് 108 അടി നീളവും , 3500 ഗ്രാം ഭാരവുമുള്ള അഗര്‍ബത്തി

പ്രാണപ്രതിഷ്ഠയ്‌ക്ക് കത്തിക്കുന്നത് 108 അടി നീളവും , 3500 ഗ്രാം ഭാരവുമുള്ള അഗര്‍ബത്തി

“Manju”

വഡോദര ; രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഉപയോഗിക്കാനായി വഡോദരയില്‍ വമ്ബൻ അഗര്‍ബത്തി തയ്യാറാകുന്നു. 108 അടി നീളവും 3.5 അടി വീതിയും, 3500 ഗ്രാം ഭാരവുമുള്ള അഗര്‍ബത്തിയാണ് നിര്‍മ്മിക്കുന്നത്.

വഡോദരയിലെ തര്‍സാലി പ്രദേശത്തെ താമസക്കാരനായ വിഹാഭായ് ഭര്‍വാദിന്റെ ഇതിന്റെ നിര്‍മ്മാണ ചുമതല . തന്റെ വീടിന് പുറത്ത് കഴിഞ്ഞ ആറ് മാസമായി ഈ ധൂപവര്‍ഗ്ഗത്തിന്റെ നിര്‍മ്മാണത്തിലാണ് അദ്ദേഹം . ഈ മാസം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകും.

ധൂപവര്‍ഗ്ഗത്തില്‍ 3000 കിലോഗ്രാം ചാണകം, 91 കിലോഗ്രാം ഗിര്‍ പശുവിൻ നെയ്യ്, 280 കിലോഗ്രാം ദേവദാര്‍ മരത്തിന്റെ തടി എന്നിവയൊക്കെ ഉപയോഗിച്ചിട്ടുണ്ട് .ഒരിക്കല്‍ കത്തിച്ചാല്‍, 45 ദിവസം തുടര്‍ച്ചയായി ഈ അഗര്‍ബത്തി കത്തിക്കൊണ്ടിരിക്കും. വഡോദരയില്‍ നിന്ന് 1800 കിലോമീറ്റര്‍ ദൂരമുള്ള അയോദ്ധ്യയിലേക്ക് ഇത് കൊണ്ടുപോകാൻ ട്രക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് .

Related Articles

Back to top button