IndiaLatest

ചികിത്സ: ലാലു പ്രസാദിന്റെ മകള്‍ക്ക് സിംഗപ്പൂര്‍ക്ക് യാത്രാ അനുമതി

“Manju”

ന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ചികിത്സയുടെ ഭാഗമായി സിംഗപുരിലേക്കു യാത്രചെയ്യാന്‍ മകള്‍ മിസാ ഭാരതിക്ക് ഡല്‍ഹി കോടതിയുടെ അനുമതി.
സാമ്പത്തിക തട്ടിപ്പുകേസില്‍ ആരോപണവിധേയയായ മിസാ ഭാരതിക്കും ഭര്‍ത്താവിനും സിംഗപുരിന് പോകാനും ജനുവരി ഒന്നുവരെ അവിടെ തുടരാനുമാണ് ഉപാധികളോടെ കോടതി അനുമതി നല്‍കിയത്.

കോടതി നടപടികളില്‍ ആദ്യദിവസം മുതല്‍ സഹകരിച്ചതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിദേശയാത്രയ്ക്ക് അനുമതി നല്‍കിയാല്‍ നിയമത്തിന്‍റെ മുന്നില്‍നിന്ന് പ്രതി രക്ഷപെടുമെന്ന എന്‍ഫോഴ്സ്മെന്‍റ് വാദം കോടതി നിരാകരിച്ചു. ഡല്‍ഹിയില്‍ വസ്തുവകകള്‍ വാങ്ങിയതില്‍ മിസാ ഭാരതിയും ഭര്‍ത്താവും 1.20 കോടിയുടെ ക്രമക്കേട് നടത്തിയെന്നതാണ് കേസ്അടുത്തമാസം അഞ്ചിനാണ് ലാലു പ്രസാദ് യാദവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ. മറ്റൊരു മകളായ രോഹിണി ആചാര്യയുടെ വൃക്കയാണ് ലാലുവിന് നല്‍കുന്നത്.

Related Articles

Back to top button