India

വംശനാശം സംഭവിച്ചെന്ന് കരുതിയ മേഘപ്പുലിയെ നാഗാലാൻഡിൽ കണ്ടെത്തി

“Manju”

അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന മേഘപ്പുലിയെ നാഗാലാൻഡിൽ കണ്ടെത്തി. ഇന്ത്യ-മ്യാന്മർ അതിർത്തിക്കടുത്തുള്ള സാരമതി പർവ്വതത്തിലാണ് മേഘപ്പുലിയെ കണ്ടെത്താനായത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കർസർവേഷൻ നേച്ചറിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന മൃഗമാണ് മേഘപ്പുലി അധവാ ക്ലൗഡഡ് ലെപ്പേർഡ്. ഇന്തോ-മ്യാന്മർ അതിർത്തിയിലെ 3700 മീറ്റർ ഉയരത്തിലാണ് മേഘപ്പുലിയെ കണ്ടെത്തിയത്.

മരത്തിൽ കയറാൻ കഴിയുന്ന ഇവ ഉയരം കുറഞ്ഞ നിത്യഹരിത മഴക്കാടുകളിലാണ് സാധാരണ കാണാറുള്ളത്. അതിനാൽ തന്നെ പർവ്വതനിരയിൽ ഇവയെ കണ്ടെത്തിയത് പ്രാധാന്യമർഹിക്കുന്നതാണെന്ന് വിദഗ്ധർ പറഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കിഴക്കൻ നാഗാലാൻഡിലെ കിഫിർ ജില്ലയിലെ തനാമിർ ഗ്രാമത്തിൽ നിന്നും പുലിയുടെ ചിത്രങ്ങൾ പകർത്തിയത്.

പ്രദേശത്തിന്റെ ജൈവ-സാംസ്‌കാരിക വൈവിധ്യം രേഖപ്പെടുത്തുന്നതിനായി തനാമിർ ഗ്രാമവുമായി സഹകരിച്ച് സർവേ നടത്തിയിരുന്നു. ഇതിനായി വനപ്രദേശത്ത് 50 ലധികം നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിരുന്നു. 2020 ജനുവരി മുതൽ ജൂൺ വരെയും 2021 ജൂലൈ മുതൽ സെപ്തംബർ വരെയുമാണ് സർവേ നടന്നത്. ഈ സമയത്താണ് പുലികൾ ക്യാമറയിൽ പതിഞ്ഞത്. മേഘപ്പുലിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Related Articles

Back to top button