KeralaLatest

പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കാത്ത പദ്ധതികള്‍ക്ക് മുന്‍തൂക്കം: മന്ത്രി പി. പ്രസാദ്

“Manju”

ആലപ്പുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് കുട്ടനാട്ടിലെ ജനങ്ങളുടെയും കര്‍ഷകരുടെയും അഭിപ്രായം കേട്ട് ശാസ്ത്രീയമായി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് അലോചിച്ച്‌ തയാറാക്കുന്ന പദ്ധതികളായിരിക്കില്ല.
പാടശേഖരസമിതികളുടേതടക്കം പ്രാദേശികമായ അഭിപ്രായങ്ങളും അറിവും സമന്വയിപ്പിച്ച്‌ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കാത്ത ശാസ്ത്രീയമായി നടപ്പാക്കാന്‍ പറ്റുന്ന പദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കും. ലോവര്‍-അപ്പര്‍ കുട്ടനാട്ടിലെ എം.എല്‍.എ.മാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടെയും യോഗങ്ങള്‍ പ്രത്യേകമായി അടിയന്തരമായി ചേരുമെന്നും കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button