IndiaLatest

ബിജെപി ദേശീയ നേതൃയോഗത്തിന് ഇന്ന് തുടക്കം

“Manju”

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നേതൃയോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ദേശീയ ഭാരവാഹികള്‍ക്ക് പുറമേ സംസ്ഥാന അദ്ധ്യക്ഷന്‍മാരും ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവര്‍ യോഗത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ദ്വിദിന ദേശീയ ഭാരവാഹി യോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്യും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കും.

കര്‍ണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന, ജനക്ഷേമ പദ്ധതികളുടെ പ്രചാരണം തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

 

 

 

Related Articles

Back to top button