IndiaLatest

ഭരണഘടനാ ശിൽപ്പിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

“Manju”

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും. പാര്‍ലമെന്റിലെ അംബേദ്കര്‍ ചിത്രത്തിന് മുന്നില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

മഹാപരിനിര്‍വാണ്‍ ദിനത്തില്‍ ഡോക്ടര്‍ അംബേദ്കര്‍ക്ക് ആദരമര്‍പ്പിക്കുന്നു. രാജ്യത്തിനായി അദ്ദേഹം ചെയ്ത മഹത്തായ സേവനങ്ങള്‍ ആദരപൂര്‍വം സ്മരിക്കുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ ദശലക്ഷക്കണക്കിന് പേര്‍ക്ക് പ്രതീക്ഷയേകി. ഇത്രയും മഹത്തരമായ ഒരു ഭരണഘടന രാഷ്‌ട്രത്തിന് സമര്‍പ്പിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഒരുകാലത്തും വിസ്മരിക്കാവുന്നതല്ല. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും പുറമെ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരും ഡോക്ടര്‍ അംബേദ്കര്‍ക്ക് ആദരമര്‍പ്പിച്ചു. പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും പുറമെ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരും ഡോക്ടര്‍ അംബേദ്കര്‍ക്ക് ആദരമര്‍പ്പിച്ചു.

1891 ഏപ്രില്‍ 14ന് ജനിച്ച ഡോക്ടര്‍ ബാബാസാഹബ് അംബേദ്കര്‍ പ്രഗത്ഭനായ നിയമജ്ഞനും സാമ്ബത്തിക ശാസ്ത്രജ്ഞനും രാഷ്‌ട്രീയ നേതാവും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു. ദളിതര്‍ക്കെതിരായ സാമൂഹിക വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി. 1956 ഡിസംബര്‍ 6നായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ആ ദിവസമാണ് രാജ്യം മഹാപരിനിര്‍വാണ് ദിനമായി ആചരിക്കുന്നത്.

Related Articles

Back to top button