IndiaLatest

വീട്ടില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ അപേക്ഷയുമായി കര്‍ഷകന്‍ കളക്ടറേറ്റിനു മുന്നില്‍

“Manju”

 

ധര്‍മപുരി: തന്റെ വീട്ടില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കര്‍ഷകന്‍ കളക്ടറേറ്റിനു മുന്നില്‍. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ കര്‍ഷകന്‍ ഗണേശനാണ് (57) തന്റെ രണ്ട് പെണ്‍മക്കളും, ഭാര്യയുമായി കളക്ടറേറ്റില്‍ എത്തിയത്

ഗണേശന് ഹെലികോപ്ടര്‍ ഒന്നുമില്ല. എന്നാല്‍ ഒരു മകളുടെ കെെയില്‍ ഒരു ഹെലികോപ്ടര്‍ കളിപ്പാട്ടവും അടുത്ത മകളുടെ കെെയില്‍ ഹെലികോപ്ടറിന്റെ ചിത്രവും ഉണ്ടായിരുന്നു. തന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഇത്തരമൊരു അപേക്ഷ ഗണേശന്‍ നല്‍കിയത്.

കരമാര്‍ഗം തന്റെ വീട്ടിലേയ്ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് ഗണേശന്‍ പറയുന്നത്. വീട്ടിലേയ്ക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒരു ബന്ധുവിന്റെ വീട്ടിലാണ് കഴിഞ്ഞ നാല് മാസമായി ഇവ‌ര്‍ താമസിക്കുന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടി പൊലീസും റവന്യു ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതാണ്. എന്നാല്‍ നടപടിയുണ്ടായില്ല. വീട്ടിലെത്തണമെങ്കില്‍ വായുമാര്‍ഗം മാത്രമേ സാധിക്കുകയുള്ളു എന്ന അവസ്ഥയിലാണ് ഇങ്ങനെ ഒരു അപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button