KeralaLatest

മാണിക്കൽ പഞ്ചായത്തിൽ ശാന്തിഗിരിയുടെ അന്നദാനം നടന്നു.

“Manju”

ജ്യോതിനാഥ് കെ പി

ശാന്തിഗിരി ആശ്രമം നവഒലിജ്യോതിർ ദിനം  21ആഘോഷപരിപാടികൾ കോവിഡ് 19 മൂലം ഒഴിവാക്കിയിട്ടുള്ള തും ആഘോഷപരിപാടികളുടെ തുക കേരളത്തിലുടനീളം ഒരുലക്ഷം പേർക്ക് അന്നദാനം നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി മാണിക്കൽ ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കള വഴി അന്നദാനം നൽകുന്നതിനുള്ള തുക പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുജാത എസിന് ആശ്രമം ആർട്സ് ആൻഡ് കൾച്ചറൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ എം പി പ്രമോദ്, പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് എ ജിഎം ശ്രീ കെ പി മോഹൻദാസ് എന്നിവർ ചേർന്ന് നൽകി.

സെക്രട്ടറി എസ് പ്രേംശങ്കർ, സെക്രട്ടറി എസ് പ്രേ ശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ പി ഐ, വാർഡ് മെമ്പർ എസ് സുധർ മണി, ശ്രീജ്യോതിനാഥ് കെ പി, ശ്രീ കൃഷ്ണകുമാർ, ശ്രീ ബിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു

Related Articles

Back to top button