IndiaLatest

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ രാജ്യത്ത് ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റാ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്.

ഡെല്‍റ്റാ പ്ലസ് വൈറസ് അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. . പരിശോധന കൂട്ടി ക്വാറന്റൈന്‍ കര്‍ശനമാക്കി വൈറസ് വ്യാപനം നിയന്ത്രിക്കാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേരളത്തില്‍ പാലക്കാടും പത്തനംതിട്ടയിലുമാണ് ഡെല്‍റ്റാ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button