IndiaLatest

സെര്‍വിക്കല്‍ കാന്‍സറിനുളള വാക്സിന്‍ ഏപ്രില്‍ മുതല്‍

“Manju”

സെര്‍വിക്കല്‍ കാന്‍സറിനായുളള പുതിയ വാക്സിന്‍ അടുത്ത വര്‍ഷം മുതല്‍ലഭ്യമാകും. അടുത്ത വര്‍ഷം ഏപ്രില്‍മെയ് മാസത്തോടെ വാക്സിന്‍ ലഭ്യമാകുമെന്നാണ് നിലവിലുളള റിപ്പോര്‍ട്ടുകള്‍. ഒന്‍പത് വയസിനും 14 വയസിനും മധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

സെര്‍വാവാക്ക് എന്ന് പേര് നല്‍കിയിരിക്കുന്നതാണ് വാക്സിന്‍. സെര്‍വാവാക് എച്ച്‌പിവി-16, 18, 6, 11 എന്നിങ്ങനെ നാല് വകഭേദത്തിനെതിരെ പ്രതിരോധം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്നിലവില്‍ 2500 മുതല്‍ 3300 രൂപ വരെയാണ് ഒരു ഡോസിന്റെ വിലയെങ്കിലും അടുത്ത വര്‍ഷം വാക്സിനേഷന്‍ യജ്ഞം ആരംഭിക്കുന്നതോടെ വാക്സിന്‍ ഒരു ഡോസിന് 200 മുതല്‍ 400 രൂപ എന്ന നിരക്കില്‍ ലഭ്യമാക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല പറഞ്ഞു.

എന്നാല്‍ 30 വയസ് കഴിഞ്ഞ സ്ത്രീകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗിന് വിധേയരാകണമെന്നും, ഇതിലൂടെ ആദ്യ സ്റ്റേജില്‍ തന്നെ അസുഖം കണ്ടെത്താന്‍ സാധിക്കുമെന്നും എന്‍.കെ അറോറ പറഞ്ഞു.

Related Articles

Back to top button