IndiaLatest

വിജയ് ദിവസ് ഓര്‍മ്മയില്‍ വാചാലരായി ബംഗ്ലാദേശ്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയെ പ്രശംസിച്ച്‌ ബംഗ്ലാദേശ്. ഭാരതം നല്‍കിയ പിന്തുണകള്‍ക്ക് ബംഗ്ലാദേശ് എന്നും നന്ദിയുള്ളവരായിരിക്കുമെന്നും ഇന്ത്യയിലെ ജനങ്ങളോടും സര്‍ക്കാരിനോടും ഇന്ത്യന്‍ സായുധ സേനയോടും ഞങ്ങള്‍ ആഴമായ ആദരവ് അര്‍പ്പിക്കുന്നുവെന്നും ബംഗ്ലാദേശ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലയളവില്‍ ഭാരതവും ബംഗ്ലാദേശുമായുള്ള ബന്ധം വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ അന്‍ഡലിബ് ഏലിയാസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സുവര്‍ണ കാലഘട്ടമാണിത്. വരും കാലങ്ങളില്‍ ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാശേിനെ മതരാഷ്‌ട്രമാക്കി തങ്ങളുടേതാക്കാന്‍ പാകിസ്താന്‍ നടത്തിയ യുദ്ധം അവസാനിപ്പിച്ച ദിനമാണ് ഇന്ന്. ഒരു ലക്ഷത്തോളം വരുന്ന പാക് സൈനികരാണ് ഇന്ത്യന്‍ സൈനികരുടെ മനോവീര്യത്തിന് മുന്നില്‍ ആയുധം വച്ച്‌ കീഴടങ്ങിയത്. ഇന്ത്യയുടെ അതിര്‍ത്തിയിലെ യുദ്ധ ചരിത്രത്തിലെ ഏറ്റവും വിരോചിതമായ ആദ്യ വിജയം നേടിയ യുദ്ധമെന്ന നിലയിലാണ് 1971ലെ ഇന്ത്യാപാക് യുദ്ധം അറിയപ്പെടുന്നത്. ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവി കൂടിയാണ് 51 വര്‍ഷം മുമ്പ് ഈ യുദ്ധത്തിലൂടെ നടന്നത്.

Related Articles

Back to top button