KeralaLatest

കുടുംബസംഗമങ്ങള്‍ക്ക് ഞാറക്കലില്‍ സമാപ്തി

പാലാരിവട്ടം ആശ്രമം ബ്രാഞ്ചിന്റെ കീഴിലുള്ള വിവിധ ഏരിയകളിലെ കുടുംബസംഗമമാണ് ഇന്നലെ (16-12-2022)സമാപിച്ചത്

“Manju”

പാലാരിവട്ടം (എറണാകുളം ) : ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാനതപസ്വിയുടെ മേല്‍നോട്ടത്തില്‍ ആശ്രമം പാലാരിവട്ടം ബ്രാഞ്ചീന് കീഴിലുള്ള വിവിധ ഏരിയകളിൽ നടത്തി വന്ന കുടുംബസംഗമങ്ങൾക്ക് വെള്ളിയാഴ്ച (16-12-2022 ) ഞാറക്കലിൽ സമാപനമായി. ഗുരുവിന്റെ ജനനം, ജനനത്തിനു മുമ്പ് മഹാത്മാക്കൾക്ക് കിട്ടിയ ദർശനങ്ങൾ, ഗുരുവിന്റെ ബാല്യവും ബാല്യത്തിലുണ്ടായിരുന്ന പ്രത്യേകതകളും, ആശ്രമജീവിതം, തക്കല കോടതിവളപ്പിൽ വെച്ച് ഗുരുവിനുണ്ടായ ദർശനം, ഗുരുവിന്റെ ത്യാഗജീവിതം, ശാന്തിഗിരി പ്രസ്ഥാനത്തിന്റെ വളർച്ചയുടെ നാൾവഴികൾ, ഗുരുപൂജ [ പിതൃശുദ്ധി ] എന്ന മഹത്കർമ്മത്തിന് ബ്രഹ്മത്തിൽ നിന്ന് അനുവാദം കിട്ടിയത്, ഗുരുപൂജ സമയത്ത് ഗുരു ശരീരംകൊണ്ട് അനുഭവിക്കുന്ന വേദന നമ്മുടെ ചിന്തയ്ക്കും അപ്പുറമാണെന്നത്, ആശ്രമത്തിലെത്തിയാൽ ആരാധാനാലയത്തിൽ പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യം, പൗർണ്ണമിപ്രാർത്ഥന, വ്യാഴാഴ്ചപ്രാർത്ഥന, യാമപ്രാർത്ഥന എന്നിവയുടെ പ്രത്യേകതകൾ, ശിഷ്യപൂജിതയെന്ന ഗുരുവിന്റെ കരുതലിനെക്കുറിച്ച്, ഗൃഹസ്ഥാശ്രമികൾ കുട്ടികളെ വളർത്തുന്നതിൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, മക്കളുടെ വിവാഹകാര്യത്തിൽ ഗുരുവിന്റെ തീരുമാനം മാത്രം നടപ്പാക്കേണ്ടതിന്റെ കാര്യകാരണങ്ങൾ, ‘വേണ്ടഎന്ന് ഗുരു പറയുന്ന ബന്ധത്തിന് ആരും തയ്യാറാകരുതെന്നും പലരുടെയും അനുഭവങ്ങൾ നിരത്തി ആത്മബന്ധുക്കളെ ഓർമ്മപ്പെടുത്തിയും , ഗുരുവിനെക്കുറിച്ച് ശങ്കുഭക്തന്റെ തിരിച്ചറിവും ചേലങ്ങാട് ഗോപാലകൃഷ്ണന് ഗുരു ആരാണെന്ന സത്യം ബോധ്യപ്പെട്ടതും, അങ്ങനെയങ്ങനെ തന്റെയും മറ്റുള്ളവരുടെയും അനുഭവങ്ങൾ ചേർത്തുവെച്ചുള്ള സർവ്വാദരണീയ സ്വാമിയുടെ വാക്കുകൾ ആത്മബന്ധുക്കളുടെ പൊതുബോധത്തെ സ്വാധീനിക്കുവാൻ കരുത്തുള്ളവയായിരുന്നു. ലളിതമായ വാക്കുകളിൽ ശൈലിയിൽ ഏവരുടെയും ചിന്തയെ ഉണർത്തുവാൻ ഇടനൽകിയ ഈ കുടുംബസംഗമങ്ങളിൽ സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വിയെ കുടാതെ എറണാകുളം ആശ്രമം ബ്രാഞ്ച് ഇൻചാര്‍ജ് ആദരണീയരായ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, ജനനി വിനയജ്ഞാനതസ്വിനി എന്നിവരും കൂടാതെ വേണുഗോപാൽ , അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ അഡ്വ. സന്തോഷ് കുമാർ, ആര്‍.സതീശൻ, ഡോ.കിഷോർരാജ്, ക്യാപ്റ്റൻ മോഹൻദാസ്, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി അംഗം, ഹലിൻകുമാർ, എറണാകുളം ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷൻ) പുഷ്പരാജ് , വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് കോഓർഡിനേറ്റർമാർ, ഹരിദാസ്, ഉണ്ണി മലയിൽ മാതൃമണ്ഡലം പ്രതിനിധികളായ അഡ്വ. ചന്ദ്രലേഖ, ജയ ഷൈൻ, വിനീത, രാജേശ്വരി പ്രേംജിത്, പ്രിയ ഹലിൻ തുടങ്ങിയവരും ശാന്തിമഹിമ, ഗുരുമഹിമ, ഗുരുകാന്തി പ്രവര്‍ത്തകരും ഏരിയ മീറ്റിംഗുകളില്‍ പങ്കെടുത്തു.

10-12-2022 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഇടക്കൊച്ചി സജീവൻ വി.കെ.യുടെ വസതിയിൽ തുടക്കംകുറിച്ച കുടുംബസംഗമ പരമ്പരയുടെ നാൾവഴികളിലൂടെ..

11-12 -2022 ഞായറാഴ്ച പള്ളുരുത്തി പുല്ലാർദേശം ഡോ. കിഷോർരാജിന്റെ വസതി.

12-12-2022 തിങ്കളാഴ്ച മൂത്തകുന്നം പത്മാക്ഷി ടീച്ചറുടെ വസതി.

13-12-2022 ചൊവ്വാഴ്ച കാരണക്കോടം ആര്‍. സതീശന്റെ വസതി.

14-12-2022 ബുധനാഴ്ച ഇരുമ്പനം കരുണാകരന്റെ വസതി.

15-12-2022 വ്യാഴാഴ്ച കലൂർ അഡ്വ: കെ.സി.സന്തോഷ്കുമാറിന്റെ വസതി.

16-12-2022 വെള്ളിയാഴ്ച ഞാറക്കൽ ലതയുടെ വസതി.

Related Articles

Back to top button