KeralaLatest

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു . രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ചൊവാഴ്ച 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 35,520 രൂപയായി ഉയര്‍ന്നു . 4,440 രൂപയാണ് ഗ്രാമിന്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വര്‍ധിച്ചത്.

ഡോളര്‍ ക്ഷയിച്ചതോടെ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,800 ഡോളര്‍ നിലവാരത്തിലെത്തി. എന്നിരുന്നാലും നിക്ഷേപകര്‍ കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ഭാവിയില്‍ പലിശ കൂട്ടേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ മോണിറ്ററി പോളിസി സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തതക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.3 ശതമാനം ഉയര്‍ന്ന് 47,445 രൂപയിലെത്തി. 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

Related Articles

Back to top button