Uncategorized

ശുദ്ധമായ അങ്ങാടി മരുന്നുകൾ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ശുദ്ധമായ അങ്ങാടി പച്ച മരുന്നുകൾ വിപണിയിൽ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി ഡപ്യൂട്ടി  ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) വിദഗ്ദരുടെ   യോഗം വിളിച്ചു കൂട്ടി നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ആയുഷ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. ശുദ്ധമായ അങ്ങാടി മരുന്നുകൾ കിട്ടാത്തതു കാരണം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതായി  ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതി വസ്തുതാപരമാണെന്ന്  ആയുർവേദ ഡപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ കമ്മീഷനെ അറിയിച്ചു.

കേരള മെഡിസിനൽ പ്ലാൻറ്സ് ബോർഡ്, ദേശീയ ആയുഷ് മിഷൻ, ആയുർവേദ മരുന്നുകളുടെ ഉൽപ്പാദകരുടെ സംഘടനാ പ്രതിനിധി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിനിധി, പരിചയ സമ്പന്നനായ മുൻ ആയുർവേദ ഡപ്യൂട്ടി ഡ്രഗ് കൺട്രോളർ എന്നിവരെ ഉൾക്കൊള്ളിച്ച് ഒരു സമിതിക്ക് രൂപം കൊടുക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. പ്രസ്തുത സമിതിയുടെ അഭിപ്രായം നിർദ്ദേശമായി  സർക്കാരിന് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഡോ. എം.എ. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Related Articles

Back to top button