InternationalLatest
ബോറിസ് ജോണ്സണ് മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ അടുത്തയാഴ്ച ഡല്‍ഹിയിലെത്തും. സ്വതന്ത്ര വ്യാപാര കരാര്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശവും മോദി- ബോറിസ് ജോണ്സണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മയപ്പെടുത്താന്‍ യുകെ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എഫ്ടിഎ പുരോഗതിയും പ്രതിരോധ ഇടപാടുമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.