Kerala

മരച്ചില്ല മുറിക്കുന്നതിനിടെ ഷോക്കേറ്റു; തൊഴിലാളിക്ക് ദാരുണാന്ത്യം

“Manju”

ഇടുക്കി : കട്ടപ്പനയിൽ മരച്ചില്ലകൾ മുറിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മേവഴവീട് മദൻ കുമാർ ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.

ഏലത്തോട്ടത്തിലെ മരത്തിന്റെ ചില്ലകൾ മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു സംഭവം. മദൻ കുമാർ നിന്നിരുന്ന ഇരുമ്പ് ഏണി 11 കെവി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഹാലിംഗം – വീരലക്ഷ്മി ദമ്പതികളുടെ മൂത്ത മകനാണ് മദൻ കുമാർ. ഭരത്ത് മഹാലിംഗമാണ് ഏക സഹോദരൻ. വണ്ടൻമേട് പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ശനിയാഴ്ച്ച സംസ്‌കാരിക്കും.

Related Articles

Back to top button