Uncategorized

ശിശുക്ഷേമസമിതി മന്ദിരോദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

“Manju”

സംസ്ഥാന ശിശുക്ഷേമ സമിതിക്ക് വേണ്ടി അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് മുഖ്യമന്ത്രി നിർവഹിക്കും.

തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് അഞ്ച് നിലകളിലായി  18,000  ചതുരശ്ര അടിയിൽ  അത്യാധുനിക സൗകര്യങ്ങൾ ഉള്ള മന്ദിരം  നിർമ്മിച്ചിരിക്കുന്നത്. അബൂദാബി ആസ്ഥാനമായുള്ള  ലുലു ഫൈനാൻഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ മാനേജിംഗ് ഡറക്ടർ അദീബ് അഹമ്മദും ഭാര്യ ഷഫീനയുമാണ് ഫൗണ്ടേഷന്റെ ഭാരവാഹികള്‍.  അദീബ് & ഷഫീന ഫൗണ്ടേഷന്റെ    ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 6 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി മന്ദിരം നിർമ്മിച്ചു നല്‍കിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ റൂമുകൾ, മെസ് ഹാൾ, അടുക്കള, ടോയ്ലറ്റ് സൗകര്യം എന്നിവ ഈ ബഹുനില മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആവശ്യപ്രകാരമാണ് കെട്ടിടം നിർമ്മിച്ചു നല്‍കുന്നതെന്ന് പ്രോജക്ട് ഹെഡ് ജാക്സണ്‍ ജേക്കബ് പറഞ്ഞു.

മന്ദിരം നിർമ്മിച്ചു നല്‍കുന്നതിലൂടെ അദീബ് & ഷഫീന ഫൗണ്ടേഷൻ സാമൂഹിക സേവനമാണ് ചെയ്യുന്നതെന്ന് ശിശുക്ഷേമ സമിതി അഡ്മിൻ ഓഫീസർ ജാഫർ ഖാൻ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രോജക്ടുകളും അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്.

 

 

Related Articles

Back to top button