Uncategorized

ഗുണഭോക്‌താക്കള്‍ക്ക്‌ ഒരു വര്‍ഷം സൗജന്യ റേഷന്‍

“Manju”

ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബര്‍ വരെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍.എഫ്‌.എസ്‌.) പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്നു കേന്ദ്രസര്‍ക്കാര്‍. പദ്ധതിക്ക്‌ പ്രധാനമന്ത്രി ഗരീബ്‌ കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ..വൈ) എന്ന്‌ പേരിട്ടു. പദ്ധതി പ്രകാരം, 2023 ജനുവരി 1 മുതല്‍ കേന്ദ്രം എന്‍.എഫ്‌.എസ്‌.. ഗുണഭോക്‌താക്കള്‍ക്ക്‌ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ തുടങ്ങി.

2023 ഡിസംബര്‍ വരെ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. തീരുമാനം രണ്ടു ലക്ഷം കോടി രൂപയുടെ അധിക ബാധ്യത സൃഷ്‌ടിക്കും. അത്‌ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.എന്‍.എഫ്‌.എസ്‌.. ഗുണഭോക്‌താക്കള്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള തീരുമാനത്തിനു 2022 ഡിസംബര്‍ 23-ന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
81.35 കോടിയിലധികം എന്‍.എഫ്‌.എസ്‌.. ഗുണഭോക്‌താക്കള്‍ക്ക്‌ ഈ നീക്കത്തിന്റെ പ്രയോജനം ലഭിക്കും. എന്‍.എഫ്‌.എസ്‌.എയുടെ കീഴിലുള്ള ഗുണഭോക്‌താക്കള്‍ക്ക്‌ നേരത്തെ അരിയും ഗോതമ്ബും സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്നു.2020 ഏപ്രില്‍ മുതല്‍ മുന്‍ പ്രധാനമന്ത്രി ഗരീബ്‌ കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ..വൈ) പ്രകാരം നല്‍കിയിരുന്ന ഭക്ഷ്യധാന്യങ്ങളും എന്‍.എഫ്‌.എസ്‌.. ക്വാട്ടയ്‌ക്ക്‌ കീഴില്‍ ഉള്‍പ്പെടുത്തും.

Related Articles

Back to top button