Uncategorized

പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് പൊതുയോഗം നടന്നു.

തിരുവനന്തപുരം (സിറ്റി)ഏരിയയുടെ ആഭിമുഖ്യത്തിലാണ് പൊതുയോഗം സംഘടിപ്പിച്ചത്

“Manju”
പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി ഏരിയയുടെ പൊതുയോഗത്തില്‍ നിന്ന്

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (സിറ്റി)യുടെ ആഭിമുഖ്യത്തില്‍ പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുയോഗം നടന്നു. ഇന്ന് (15-1-2023 ഞായര്‍) രാവിലെ 10 മണിക്ക് നടന്ന മീറ്റിംഗില്‍‍ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സമാദരണീയ സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് ആദരണീയ സ്വാമി സത്യചിത് ജ്ഞാനതപസ്വി അധ്യക്ഷനായിരുന്നു. ശാന്തിഗിരി ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി മനു എന്‍.എം., ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ അഡ്വൈസര്‍ (പബ്ലിക് റിലഷൻസ്) ഡോ.റ്റി.എസ്. സോമനാഥൻ, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ജനറല്‍കണ്‍വീനര്‍ എസ്.കുമാര്‍, ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ മുരുകൻ വി., ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി ഹെല്‍ത്ത്കെയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന അഡ്വൈസര്‍ ഡോ.കെ.എൻ. ശ്രീകുമാരി, ഫിനാന്‍സ് അഡ്വൈസര്‍ കുമാരി ജനപ്രിയ ഡി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം (സിറ്റി) ഏരിയ സീനിയര്‍ കണ്‍വീനര്‍ ശിവൻ ജി നായര്‍ സ്വാഗതവും ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍ ഷിനു എസ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button