Uncategorized

അഞ്ജുവിന്റെ മരണം കാപ്റ്റനാവാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ..

16 വര്‍ഷം മുന്‍പ് വിമാനാപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു

“Manju”
nepal plane crash; co-pilot Anju Khatiwada lost husband in a plane crash -  Samakalika Malayalam
വിമാനം പറത്തിയിരുന്ന അഞ്ജു ഖതിവാഡ, ആദ്യഭര്‍ത്താവും 16 വര്‍ഷം മുൻപ് വിമാന അപകടത്തിലാണ് വിടപറഞ്ഞത്

 

കഠ്മണ്ഡു; നേപ്പാള്‍ വിമാനാപകടം ലോകത്തിന് ഒന്നടങ്കം വേദനയാവുകയാണ്. 68 പേരാണ് അപകടത്തില്‍ ജീവന്‍വെടിഞ്ഞത്. വിമാനം പറത്തിയിരുന്ന അഞ്ജു ഖതിവാഡയും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. വിമാനദുരന്തത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട് 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഞ്ജുവും അതേവഴിയെ വിടപറയുന്നത്.

അഞ്ജുവിനെപ്പോലെ, യതി എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന ആദ്യ ഭര്‍ത്താവ് ദീപക് പൊഖരേല്‍. 2006 ജൂണ്‍ 21ന് ജുംലയില്‍ വച്ചുകൊണ്ടായ അപകടത്തിലാണ് ദീപക് മരിക്കുന്നത്. വിമാനം പറത്തിയിരുന്ന ദീപക് ഉള്‍പ്പടെ 10 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ഭര്‍ത്താവിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്ന് ഉയത്തെഴുന്നേറ്റ അവര്‍ പൈലറ്റായി കരിയര്‍ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികില്‍ നില്‍ക്കുമ്ബോഴായിരുന്നു അപ്രതീക്ഷിത മരണം. നൂറു മണിക്കൂര്‍ വിമാനം പറത്തിയത് തികയാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളില്‍ വിജയകരമായ ലാന്‍ഡിങ് നടത്തി, പൈലറ്റ് എന്ന നിലയില്‍ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റന്‍ കമല്‍ കെസിക്കൊപ്പം സഹപൈലറ്റ് സീറ്റിലായിരുന്നു അഞ്ജു.

ബിരാട്നഗറിലാണ് മാതാപിതാക്കള്‍ താമസിക്കുന്നത്. ദീപക്കുമായുള്ള വിവാഹത്തില്‍ 22 വയസ്സുള്ള മകളും രണ്ടാം വിവാഹത്തില്‍ 7 വയസ്സുള്ള മകനുമുണ്ട്.

 

Related Articles

Back to top button