KeralaLatest

മ​ത്സ്യ​മേ​ഖ​ല​യെ ഇ​ല്ലാ​താ​ക്കാ​ന്‍ നീ​ക്കം; ചെ​ന്നി​ത്ത​ല

“Manju”

കൊ​ല്ലം: ഫി​ഷ​റീ​സ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്കെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​എം​സി​സി പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പു​റ​ത്തു​വി​ട്ട​ത്.
ഇ​എം​സി​സി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ര്‍​ച്ച​യി​ല്‍ മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ക​ള്ളി വെ​ളി​ച്ച​ത്താ​യ​പ്പോ​ള്‍ മ​ന്ത്രി ഉ​രു​ണ്ടു ക​ളി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ക​മ്പനി വ്യ​വ​സാ​യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ഫി​ഷ​റീ​സ് മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ കാ​ര്യം പ​റ​യു​ന്നു​ണ്ട്. ന്യൂ​യോ​ര്‍​ക്കി​ല്‍ വെ​ച്ച്‌ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ കാ​ര്യ​വും ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​എം​സി​സി. ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ബ​ഹു​രാ​ഷ്ട്ര​ക​മ്പ​നി​ക്കാ​ണ് കേ​ര​ള സ​മു​ദ്ര​ത്തി​ലെ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. 5000 കോ​ടി രൂ​പ​യു​ടെ​താ​ണ് ഈ ​പ​ദ്ധ​തി.

Related Articles

Back to top button