IndiaLatest

സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിച്ച്‌ മണലില്‍ തീര്‍ത്ത ഗണപതി രൂപം

“Manju”

സുദര്‍ശൻ പട്‌നായികിന്റ കലാവിരുതുകള്‍ നമ്മെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യം ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്ന വേളയില്‍ മണലില്‍ ശിവ- പാര്‍വ്വതി പുത്രനായി ജന്മദിന സമ്മാനം തീര്‍ത്തിരിക്കുകയാണ് പ്രശസ്ത സാൻഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശൻ പട്‌നായിക്.

ഗണേശ ചതുര്‍ത്ഥിക്കു മുന്നോടിയായി സ്റ്റീല്‍ പാത്രങ്ങളും ഉരുക്ക് വസ്തുക്കളും ഉപയോഗിച്ചാണ് ഗണപതി രൂപം സുദര്‍ശൻ മണലില്‍ തീര്‍ത്തത്. വിഘ്‌നേശ്വരന്റെ ജന്മദിനം ആഘോഷിക്കുന്ന മഹാരാഷ്‌ട്രയിലെ നഗരങ്ങള്‍ ഈ കലാകാരന്റെ കലാവിരുത് ഏറ്റെടുത്തിരിക്കുകയാണ്.

‘ലോക നന്മ’ എന്ന ആശയമാണ് സുദര്‍ശൻ ഈ കലയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്. ‘വേള്‍ഡ് പീസ്’ എന്ന് മണത്തരികളില്‍ എഴുതിയിരിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. 100 കിലോയിലധികം ഭാരം വരുന്ന സ്റ്റീലുകളും 1,000 ഉരുക്കു വസ്തുക്കളും ഉപയോഗിച്ചാണ് ഗണപതി രൂപം മണലില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. തന്റെ ഏറെക്കാലത്തെ ആഗ്രമാണ് സാക്ഷാത്ക്കരിച്ചതെന്നും ഇതിലൂടെ ലോക നന്മയാണ് താൻ ആഗ്രഹിക്കുന്നതെന്നും സുദര്‍ശൻ വ്യക്തമാക്കി.

 

Related Articles

Back to top button