India

 ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

“Manju”

ഹൈദരാബാദ് : സംസ്ഥാനത്ത് ടിപ്പു സുൽത്താന്റെ പ്രതിമ സ്ഥാപിക്കാനുള്ള ആന്ധ്രാ സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സോമു വിരാജു പറഞ്ഞു. കഡപ്പ ജില്ലയിലെ പ്രൊഡുത്തൂരിലാണ് ടിപ്പു സുൽത്താന്റെ പ്രതിമ സ്ഥാപിക്കാൻ സർക്കാർ നീക്കം നടത്തുന്നത്.

ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം മത വികാരം വ്രണപ്പെടുത്തുന്നതാണ്. അതിനാൽ ബിജെപി ഇതിനെ ശക്തമായി എതിർക്കും. പ്രദേശത്തെ മുസ്ലീം നേതാക്കളും എംഎൽഎയും ചേർന്നാണ് പ്രതിമ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. രാജ്യത്തെ അനേകം ഹിന്ദുക്കളെ നിഷ്‌കരുണം കൂട്ടക്കൊല ചെയ്തയാളാണ് ടിപ്പു. അതിനാൽ പ്രതിമ സ്ഥാപിക്കുന്നത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും വിരാജു പറഞ്ഞു.

മതസൗഹാർദ്ദം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് പ്രൊഡുത്തൂർ. ഇവിടെ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുന്നത് സംഘർഷങ്ങൾക്ക് കാരണമാകും. ക്രമസമാധാന നില വരെ തകരാൻ സാദ്ധ്യതയുള്ള ഈ നീക്കത്തെ ബിജെപി ശക്തമായി എതിർക്കും. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനെക്കാൾ മഹാത്മാവൊന്നുമല്ല ടിപ്പു സുൽത്താൻ. അതിനാൽ ടിപ്പുവിന്റെ പ്രതിമയല്ല മറിച്ച് അബ്ദുൾ കലാമിന്റെ പ്രതിമയാണ് സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button