Uncategorized

ഫിഫ ക്ലബ് ലോകകപ്പ് സൗദിയില്‍

“Manju”

റിയാദ് ; 2023 ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ അടുത്ത പതിപ്പിന്റെ ആതിഥേയരായി സൗദി അറേബ്യയെ ഫിഫ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

ലോകത്തെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളെയും അവരുടെ ആരാധകരെയും സൗദി അറേബ്യയിലേക്കു സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതിൽ തങ്ങൾക്ക് അഭിമാനവും അതിയായ സന്തോഷവുമുണ്ടെന്നും കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.

ഇപ്പോഴത്തെ രീതിയില്‍ ഏഴു ടീമുകളുമായി നടക്കുന്ന അവസാന ക്ലബ്ബ് ലോകകപ്പായിരിക്കും സൗദിയിലേക്ക്. ആറു വന്‍കരകളിലെ ചാംപ്യന്മാരായും ആതിഥേയ രാജ്യത്ത ചാംപ്യന്‍ ക്ലബ്ബുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 32 ടീമുകളുമായി ക്ലബ്ബ് ലോകകപ്പ് വിപുലീകരിക്കാന്‍ ഫിഫ ശ്രമിക്കുന്നുണ്ട്. 12 യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കും.

ലാറ്റിനമേരിക്കക്ക് ആറും ഏഷ്യക്കും ആഫ്രിക്കക്കും കോണ്‍കകാഫ് മേഖലക്കും നാലു വീതവും ഓഷ്യാനക്ക് ഒരന്നും സ്ഥാനമാണ് അനുവദിക്കുക. 2025 ലെ ക്ലബ്ബ് ലോകകപ്പ് അമേരിക്കയില്‍ നടത്താന്‍ സാധ്യതയുണ്ട്. 2026 ലെ ലോകകപ്പിന്റെ റിഹേഴ്‌സലെന്ന നിലയിലായിരിക്കും ടൂര്‍ണമെന്റ് അമേരിക്കക്ക് അനുവദിക്കുക.

Related Articles

Back to top button