Uncategorized

പിരപ്പൻകോട് സെന്റ് ജോൺസ് ഹെൽത്ത് സർവീസസിൽ സ്നേഹത്തിന്റെ പാഥേയവുമായി ശാന്തിഗിരി മാതൃമണ്ഡലം

“Manju”

 പിരപ്പന്‍കോട് : പൂജിത പീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറൽ) മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയായ സ്നേഹത്തിന്റെ പാഥേയം പിരപ്പൻകോട് സെൻറ് ജോൺസ് ഹെൽത്ത് സർവീസസിൽ നടന്നു. മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാന തപസിനി, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാദർ ജോസ് കിഴക്കേടം എന്നിവരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ലേഖകുമാരി, മാതൃമണ്ഡലം പ്രവർത്തകര്‍ തിരുവനന്തപുരം ഏരിയ റൂറൽ ഓഫീസ് പ്രതിനിധികളും പങ്കെടുത്തു. ചടങ്ങിൽ കുട്ടികളുടെ കലാപരിപാടികളും അന്നദാനവും ഉണ്ടായിരുന്നു.

Related Articles

Back to top button