Uncategorized

‘ഇന്ത്യയെ തോല്‍പ്പിക്കുക അസാധ്യം’: തുറന്ന് പറഞ്ഞ് പാകിസ്ഥാന്‍ മുന്‍ താരം

“Manju”

ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ തങ്ങളുടെ ജൈത്ര യാത്ര തുടരുകയാണ് ഇന്ത്യ. ആതിഥേയര്‍ ഓസ്‌ട്രേലിയയെ സ്വന്തം തട്ടകത്തില്‍ തകര്‍ത്തതിന് പിന്നാലെ, രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചീഫ് റമീസ് രാജ രംഗത്തെത്തിയത് ശ്രദ്ധേയമായി. ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് റമീസിന്റെ വാക്കുകളാണ്.

ഒരു ടീമിനും സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുക അസാധ്യമാണെന്ന് രാജ അവകാശപ്പെട്ടു. ‘ഓസ്ട്രേലിയയുടെ മത്സരം എങ്ങനെ അവസാനിച്ചുവോ, അതുപോലെ, ഓസീസ് ഉപഭൂഖണ്ഡ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ പെര്‍ത്തിലോ ബ്രിസ്‌ബേനിലോ ഫിനിഷ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിയില്ലെന്നാണ് ഇന്നത്തെ കളിയില്‍ മനസിലാകുന്നത്. ഇന്ത്യയില്‍ ടീം ഇന്ത്യയെ തോല്‍പ്പിക്കുക അസാധ്യമാണ്‘, തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ പ്രചോദനം ഉള്‍ക്കൊണ്ട ഇന്ത്യന്‍ ടീം പാറ്റ് കമ്മിന്‍സിനെയും കൂട്ടരെയും 6 വിക്കറ്റിന് തകര്‍ത്തു. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീം, ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 2-0 ന് അപരാജിത ലീഡ് നേടി.

Related Articles

Check Also
Close
Back to top button