KeralaLatest

നടൻ മണി മായമ്പിള്ളി അന്തരിച്ചു

“Manju”

നടൻ മണി മായമ്പിള്ളി അന്തരിച്ചു | Actor Mani Mayampilly has passed away |  Madhyamam
പറവൂർ: കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും നാടക, സീരിയൽ, സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ – 47) നിര്യാതനായി. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 25 വർഷത്തിലേറെയായി കലാരംഗത്തു സജീവമായിരുന്നു. തൃശൂര്‍ കോട്ടപ്പുറം സ്വദേശിയാണ്.
കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് 12ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ. ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്.

Related Articles

Back to top button