Uncategorized

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്

“Manju”

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച്‌ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഇത്തവണ വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ അറിയാം. ഒരു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.75 ശതമാനത്തില്‍ നിന്നും 6.8 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.30 ശതമാനവും, 80 വയസിന് മുകളിലുള്ളവര്‍ക്ക് 7.6 ശതമാനവും പലിശ ലഭിക്കും. രണ്ട് വര്‍ഷത്തിന് മുകളിലും മൂന്ന് വര്‍ഷത്തിന് താഴെയും കാലാവധിയുള്ള സ്ഥിര നിക്ഷേപം നടത്തുന്ന സാധാരണക്കാര്‍ക്ക് 7.0 ശതമാനവും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനവും, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് 7.8 ശതമാനവും പലിശ ലഭിക്കും.

666 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശയാണ് നിലവില്‍ ലഭിക്കുന്നത്. ഇതില്‍ മാറ്റമില്ല. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 8.05 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. അതേസമയം, വിവിധ കാലയളവിലുള്ള മറ്റു സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്.

 

Related Articles

Back to top button