Uncategorized

ബ്രസീലിയന്‍ ഐതിഹാസിക താരങ്ങള്‍ക്കെതിരെ ഐ എം വിജയന്‍ ബൂട്ടണിയും

ദുബായ് വേദിയാകുന്ന സൗഹൃദ മത്സരം നാളെ

“Manju”

ദുബായ്: ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം ഐ എം വിജയന്‍ വീണ്ടും ബൂട്ടണിയുന്നു. ലോകഫുട്ബാള്‍ ഒരു കാലത്ത് അടക്കി വാണിരുന്ന പ്രമുഖ ബ്രസീലിയന്‍ താരങ്ങളെ നേരിടാനാണ് ഐ എം വിജയന്‍ വീണ്ടും കളിക്കളത്തിലെത്തുന്നത്.ഫെബ്രുവരി 28-ന് ദുബായിലെ അല്‍ വാസല്‍ സ്റ്റേഡിയം വേദിയാകുന്ന ചാരിറ്റി ഫുട്ബാള്‍ മത്സരത്തിലായിരിക്കും ഐ എം വിജയന്റെ കളിമികവിന് വീണ്ടും സാക്ഷിയാകാനാവുക.
ഐതിഹാസിക ബ്രസീല്‍ താരങ്ങളായ റോബര്‍ട്ടോ കാര്‍ലോസ്, റൊമാരിയോ, റൊണാള്‍ഡീന്യോ, റിവാള്‍ഡോ എന്നിവരടങ്ങുന്ന ടീമിനെയായിരിക്കും ഐ എം വിജയന്‍ നേരിടുക. ഫുട്ബാള്‍ ലോകകപ്പിന് ബൂട്ടണിഞ്ഞുള്ള വേള്‍ഡ് കപ്പ് സ്റ്റാര്‍സ് ടീമും ഏഷ്യന്‍ ഫുട്ബാളിന്റെ അഭിമാന താരങ്ങള്‍ അണിനിരക്കുന്ന ഏഷ്യന്‍ സ്റ്റാര്‍ ടീംസുമാണ് തമ്മില്‍ മാറ്റുരയ്ക്കുന്നത്.
കുവൈറ്റ്, ഇറാഖ് ഫുട്ബാള്‍ താരങ്ങളോടൊപ്പം ഏഷ്യന്‍ സ്റ്റാര്‍സ് ടീമില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരമാണ് ഐ എം വിജയന്‍. കോഴിക്കോട് മൈതാനിയെ വിസ്മയിപ്പിച്ച ഐ എം വിജയന്റെ ബൈസൈക്കിള്‍ കിക്ക് ഗോളിന് വീണ്ടും സാക്ഷിയാകാനാകുമോ എന്ന പ്രതീക്ഷയോടെയാണ് ഫുട്ബാള്‍ ആരാധകര്‍ വരുന്ന മത്സരത്തിനായി കാത്തിരിക്കുന്നത്.

Related Articles

Back to top button